യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന. 

തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരിൽ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തിൽ. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന. 

'കൂടുതൽ വഷളാക്കരുത്, സർക്കാർ നോക്കുകുത്തിയാകരുത്, ഇടപെടണം', സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് പ്രതിപക്ഷം

എന്നാൽ ഇത് ശ്രദ്ധ നേടിയതോടെ പ്രസ്താവനയെ തളളി ഡിസിസി പ്രസിഡന്റ് രംഗത്തെത്തി. പ്രസ്താവനയുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തൽപ്പര കക്ഷികള്‍ ഇറക്കിയതാണെന്നുമാണ് പ്രസിഡന്‍റ് ജോസ് വള്ളൂരിന്റെ പ്രതികരണം. 

'നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ട, ലക്ഷ്യം ക്രൈസ്തവ- മുസ്ലിം അകൽച്ച', വിഷയം വളർത്തരുതെന്നും വിഡി സതീശൻ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona