സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം.  സമുദായ മൈത്രി നലനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്

കൊച്ചി: നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നലനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചിലർ കുഴപ്പങ്ങളുണ്ടാക്കാൻ മാത്രം ശ്രമിക്കുന്നു. സാമൂഹിക മാധ്യമ അക്കൌണ്ടുകൾ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണ്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നന്നല്ലെന്ന് വിശദീകരിച്ച സതീശൻ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്നം വഷളാകാതെ നോക്കണമെന്നും നിർദ്ദേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നാര്‍ക്കോട്ടിക്ക് ജിഹാദ്: പാലാ ബിഷപ്പിന്‍റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് ഡിവൈഎഫ്ഐ

ബിഷപ്പിനെതിരെ നടത്തിയ പ്രതിഷേധവും ഒഴിക്കണം. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എതിർക്കപ്പെടേണം. പരസ്പ്പരം ചെളിവാരിയെറിയുന്നത് നിർത്തണം. സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാർ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാൻ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. അതിലേക്ക് പോകാതെ അവസാനിപ്പിക്കാൻ ശ്രമിക്കണം. പരാതിയുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കുകയും സർക്കാർ പ്രശ്നപരിഹാര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നാർക്കോട്ടിക്/ലവ് ജിഹാദിന് കത്തോലിക്കൻ യുവാക്കൾ ഇരയാവുന്നു: ഗുരുതര ആരോപണവുമായി പാലാ ബിഷപ്പ്

നേരത്തെയും സമാനമായ പ്രതികരണമാണ് വിഡി സതീശൻ നടത്തിയിരുന്നത്. നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിൻറെ പരാമർശം അതിരുകടന്നതാണെന്നും മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona