Asianet News MalayalamAsianet News Malayalam

കനത്ത മഴ; അട്ടപ്പാടി വനമേഖലയിൽ പട്രോളിങ്ങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ കുടുങ്ങി

തണ്ടർബോൾട്ട് സംഘവുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും മലപ്പുറം എസ്പി പറഞ്ഞു.

thunderbolt police team trapped in attappadi forest due to heavy rain
Author
Attappadi, First Published Sep 19, 2020, 10:06 PM IST

പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ പട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ട് സംഘം കനത്ത മഴയെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങി. മുരുഗള ഊരിന് സമീപത്തെ വനമേഖലയിൽ പരിശോധന നടത്തുകയായിരുന്ന സംഘമാണ് ഭവാനിപുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുഴ മുറിച്ച് കടക്കാനാവാതെ കുടുങ്ങിയത്. 

രാവിലെ മുരുഗള ഭാഗത്തേക്ക് പോയപ്പോൾ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നില്ല. എന്നാൽ പിന്നീട് കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. ഇതോടെ പുഴ മുറിച്ചു കടക്കാനാവാതെ തണ്ടർബോൾട്ട് സംഘം വനത്തിൽ തങ്ങി. 

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് താഴ്ന്നാൽ മടങ്ങി വരാൻ കഴിയുമെന്നും പാലക്കാട് എസ്പി പറഞ്ഞു. തണ്ടർബോൾട്ട് സംഘവുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും  അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios