മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലടക്കം ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിച്ച് തുഷാര്‍ വെള്ളാപ്പള്ളി. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ എൻ ഡി എ യിൽ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ എല്ലാ നേതാക്കളും കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യം ഇല്ല. അരൂരിൽ കൂട്ടായ പ്രവർത്തനo ഉണ്ടായില്ല. മറ്റ് നാല് മണ്ഡലങ്ങളിലും ഇതുതന്നെ ആയിരുന്നു അവസ്ഥയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപി ബിഡിജെഎസ് പ്രവര്‍ത്തകര്‍ തമ്മിൽ താഴെ തട്ട് മുതൽ ഐക്യം ഉണ്ടാകണം. ഒറ്റയ്ക്ക് നിന്ന് സംസ്ഥാനത്ത് ബി ജെ പിക്ക് ഒന്നും ചെയ്യാനാകില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മലപ്പുറത്ത് പറഞ്ഞു.