സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലുണ്ടായിരുന്ന ഏക സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ വോട്ട് കണക്കിലും വളരെയേറെ പിന്നിലേക്ക് പോയി. 

കൊച്ചി: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവയ്ക്കുമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. തുഷാർ ഇന്നലെ പാർട്ടി നേതാക്കളോട് രാജി സന്നദ്ധത വ്യക്തമാക്കിയതായി റിപ്പോ‍ർട്ടുകള്‍ പുറത്തുവന്നിരുന്നു.

പാ‍ർട്ടിയിലെ സഹപ്രവർത്തകരോട് കൂടിയാലോചിച്ച തുഷാർ ഇന്ന് നി‍ർണായക തീരുമാനം കൈകൊള്ളുമെന്നാണ് വിവരം. രാവിലെ കൊല്ലത്ത് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലുണ്ടായിരുന്ന ഏക സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ വോട്ട് കണക്കിലും വളരെയേറെ പിന്നിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് കൺവീനർ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിലേക്ക് തുഷാർ എത്തിയതെന്നാണ് വിവരം.