കൊച്ചി: എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ഇക്കാര്യം ബിഡിജെഎസിലെ സഹപ്രവർത്തകരോട് കൂടിയാലോചിച്ചു. നാളെ രാവിലെ കൊല്ലത്ത് ബിഡിജെഎസ് നിർണായക സംസ്ഥാന കൗൺസിൽ യോഗം നടക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലുണ്ടായിരുന്ന സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ വോട്ട് കണക്കിലും വളരെയേറെ പിന്നിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.