എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ എന്ന് ചോദ്യത്തിന്, ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ എന്നും മറുപടി നൽകി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമാണ് തുഷാർ എത്തിയത്.

കൊച്ചി: ജന്മദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ സന്ദർശനത്തിനെത്തി മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും സത്യ പ്രതിജ്ഞ ചടങ്ങിന് എത്താൻ സാധിച്ചിരുന്നില്ലെന്നും തുഷാർ പറഞ്ഞു. എസ്എൻഡിപിക്ക് വിഡി സതീശനുമായി നല്ല അടുപ്പമാണുള്ളത്. വെള്ളാപ്പള്ളി നടേശൻ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. പറഞ്ഞതെല്ലാം വ്യക്തിപരമായിരുന്നു. എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ എന്ന് ചോദ്യത്തിന്, ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ എന്നും മറുപടി നൽകി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമാണ് തുഷാർ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഡി സതീശൻ പഴയ സുഹൃത്ത്, വെളളാപ്പളളി നടേശൻ മുഖ്യമന്ത്രിയെ കാണാൻ എത്തും: തുഷാർ വെളളാപ്പള്ളി