Asianet News MalayalamAsianet News Malayalam

കത്തിലെ ആരോപണം തെറ്റിദ്ധരിപ്പിക്കാൻ ഉണ്ടാക്കിയതെന്ന് തുഷാര്‍, മഹേശന്‍റെ ഭാര്യയുടെ മൊഴിയെടുക്കുന്നു

മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി 

thushar vellappally on kk maheshan suicide
Author
Alappuzha, First Published Jun 28, 2020, 12:20 PM IST

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെകെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരിച്ച് തുഷാര്‍ വെള്ളാപ്പളളി. മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തത്. അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ അടിസ്ഥാനത്തിൽ വിശദീകരണം നൽകും. ആത്മഹത്യയുമായി ബന്ധപ്പെട്ട്  അടുത്ത ദിവസം എസ്എന്‍ഡിപി നിലപാട് പറയുമെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. അതേ സമയം മഹേശന്റെ  ആത്മഹത്യയില്‍ മാരാരിക്കുളം പൊലീസ് ഭാര്യ ഉഷാ ദേവിയുടെ മൊഴി എടുക്കുകയാണ്. മഹേശൻ വീട്ടിൽ എഴുതി വെച്ച കത്തുകൾ കുടുംബം ഇന്ന് പൊലീസിന് കൈമാറും. 

'മഹേശന്‍ നിരപരാധി, സമനില തെറ്റിയ സ്ഥിതിയായിരുന്നു', സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

കെകെ മഹേശ്വന്റ ആത്മഹത്യ കേസ് ലോക്കൽ പൊലീസിന് സത്യസന്ധമായി അന്വേഷിക്കാനാവില്ലെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്തിക്കും പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഇടനിലക്കാർ പ്രവർത്തിച്ചെന്നും നിലവിലുള്ള തെളിവുകൾ വെച്ച് തന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കാൻ കഴിയുന്ന കേസാണിത് കുടുംബം പറയുന്നു. എന്നാൽ ലോക്കൽ പൊലീസ് സ്വാധീനക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പ്രത്യേക ടീം തന്നെ വേണമെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ കുടുംബം പറയുന്നു. 

കണിച്ചുകുളങ്ങര എസ്എൻഡിപി സെക്രട്ടറിയുടെ മരണം; ആരോപണങ്ങൾ ശക്തം, വെള്ളാപ്പള്ളി കുരുക്കിലാവുമോ?

 

 

 

 

 

Follow Us:
Download App:
  • android
  • ios