കുറിച്യാട് റെയിഞ്ചിൽ താത്തൂർ സെക്ഷനിൽ അമ്പതേക്കർ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഢത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു.

വയനാട്: സുല്‍ത്താന്‍ബത്തേരിക്കടുത്ത വനത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് മേഖലയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഏകദേശം ആറ് വയസുള്ള ആണ്‍കടുവയുടെ ജഢമാണ് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറിച്യാട് റെയിഞ്ചിൽ താത്തൂർ സെക്ഷനിൽ അമ്പതേക്കർ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഢത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വേനല്‍ കടുത്തതോടെ പ്രദേശത്ത് കുരങ്ങുകള്‍ അടക്കമുള്ള വന്യജീവികള്‍ ചാകുന്ന സംഭവം പതിവാണ്. മുമ്പ് പലയിടങ്ങളിലും പുലികളുടെ ജഢം കണ്ടെത്തിയിരുന്നു.