തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിന് പിന്നിൽ എം വി ജയരാജന് ഗൂഢോദ്ദേശമുണ്ടെന്ന് ടി കെ ഗോവിന്ദൻ എം എൽ എ. എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നതെന്നും, താൻ ഇനി സിപിഎമ്മിലേക്ക് തിരിച്ചുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി കെ ഗോവിന്ദൻ എം എൽ എ. എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നത്. ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം. ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്. അതാണ് അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഇപ്പോൾ ഉണ്ടായത് എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ഇനി സി പി എമ്മിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഒരു പാർട്ടിയിലേക്കും ഇനിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ചവിട്ടി പുറത്താക്കിയപ്പോൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചവരാണ് ജനങ്ങൾ. ആ ജനങ്ങളെ തള്ളിക്കളയില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്വതന്ത്ര എം എൽ എ ആയി ജനങ്ങളെ സേവിക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു. തെറ്റ് പറ്റിയത് പാർട്ടിക്കാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടി കെ ഗോവിന്ദൻ എംഎൽഎ വ്യക്തമാക്കി.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്നും, എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ശ്രമമെന്നും, ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം എന്നും അദ്ദേഹം ആവർത്തിച്ചു. ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ട് എന്നും, അതാണ് അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായത് എന്നും, ഇനി സി പി എമ്മിലേക്ക് തിരിച്ചു പോക്കില്ല എന്നും, ഒരു പാർട്ടിയിലേക്കും ഇനിയില്ല എന്നും, തെറ്റ് പറ്റിയത് പാർട്ടിക്കാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടി കെ ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


