തൃശ്ശൂർ: ജില്ലയിൽ കൊവിഡ് രോഗികൾക്കുള്ള സ്പെഷ്യല്‍ ബാലറ്റിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന് കോൺഗ്രസ് പ്രസിഡന്റ് എം പി വിൻസന്റ്. സ്ഥലത്തില്ലാത്തവരുടെ പേരുകളിൽ പോലും ബാലറ്റുകൾ ഇറക്കി. യാതൊരു മാനദണ്ഡവും പാലിക്കുന്നില്ല. ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് വടക്കാഞ്ചേരി നഗരസഭയിലാണ്. ഡി എം ഒ നൽകുന്ന പട്ടിക സി പി എം ഓഫീസിൽ മാറ്റം വരുത്തുന്നു. ലിസ്റ്റിൽ ഉള്ളതിലും കൂടുതൽ സ്പെഷ്യല്‍ ബാലറ്റ് വന്നാൽ എണ്ണാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടറോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. തൃശൂരിൽ സ്പെഷ്യല്‍ ബാലറ്റുകൾ കൃത്യമായി നൽകിയില്ല. ഡി എം ഒ വഴി തയ്യാറാക്കിയ സ്പെഷ്യല്‍ ബാലറ്റ് പട്ടികയിൽ ക്രമക്കേട് നടന്നു. സ്പെഷ്യല്‍ ബാലറ്റുകളുടെ എണ്ണം കൂടിയാൽ വോട്ടെണ്ണൽ തടയും. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.