തൃശ്ശൂർ: അനിൽ അക്കര എംഎൽഎയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് എംപിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ  ടി എൻ പ്രതാപൻ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നൽകി. അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ചിലർ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കത്ത്. 

ഡിവൈഎഫ്ഐയും മറ്റ് സംഘടനകളുമാണ് ഭീഷണിക്കു പിന്നിലെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.  അനിൽ അക്കരയെ അപായപ്പെടുത്താൻ ഡിവൈഎഫ്ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിൽനിന്നും പുറകോട്ട് പോവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു. അനിൽ അക്കരയുടെ പരാതിയെത്തുടർന്നാണ് ലൈഫ് മിഷൻ ക്രമക്കേട് ആരോപണത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

Read Also: 'കോടിയേരിക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതി'; പി കെ ഫിറോസ്...