മാധ്യമലോകം ധീരതയോടെ കണ്ടിരുന്നയാളാണ് ടിഎൻജി എന്ന് കെ.രാജൻ പറഞ്ഞു. 

തിരുവനന്തപുരം: വാർത്ത എന്നത് സമൂഹത്തിന്റെ നേർവെളിച്ചമാണെന്ന് മാധ്യമലോകത്തെ പഠിപ്പിച്ച ഗുരുനാഥനാണ് ടിഎൻജിയെന്ന് റവന്യു മന്ത്രി കെ.രാജൻ. മാധ്യമലോകം ധീരതയോടെ കണ്ടിരുന്നയാളാണ് ടിഎൻജി എന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും ചലച്ചിത്രകാരനും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫുമായിരുന്ന ടി എൻ ഗോപകുമാറിന്റെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ ടിഎന്‍ജി പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽമല - മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തകർക്കും ദുരന്തത്തെ ധീരമായി നേരിട്ട നാട്ടുകാർക്കുമാണ് ഈ വര്‍ഷത്തെ ടി എൻ ജി പുരസ്കാരങ്ങൾ നൽകുന്നത്. 

'മാധ്യമലോകം ധീരതയോടെ കണ്ടിരുന്നയാളാണ് ടിഎൻജി', മന്ത്രി കെ രാജൻ | K Rajan | TN Gopakumar