ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും  ബഹു.  തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും സംയുക്തമായാണ് ഉദ്ഘാടനം

തിരുവനന്തപുരം : 2025 ജനുവരി 1 ന് വൈകിട്ട് 5 മണിയ്ക്ക് വൈക്കം KSRTC ബസ് സ്റ്റേഷനിൽ വച്ച് തമിഴ്‌നാട് സ്റ്റേറ്റ് എക്സ് പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ന്റെ വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകളുടെ ഉദ്ഘാടനം ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും ബഹു. തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും സംയുക്തമായി നിർവഹിക്കുന്നു.

കൂടാതെ പിറ്റേ ദിവസം 2025 ജനുവരി 2 ന് വൈകിട്ട് 5 മണിയ്ക്ക് കൊല്ലം ആര്യങ്കാവിൽ വച്ച് തമിഴ്‌നാട് സ്റ്റേറ്റ് എക്സ് പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻന്റെ തിരുനൽവേലി-ആര്യങ്കാവ് സർവീസുകളുടെ ഉദ്ഘാടനം ആര്യങ്കാവിൽ വച്ച് ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും ബഹു. തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും നിർവഹിക്കും.

'നാളെ മുതൽ പകൽ ​ഗരുഡയും' ; കോഴിക്കോട് - ബാംഗ്ലൂർ യാത്രക്കാർക്ക് പുതുവർഷ സമ്മാനവുമായി കെഎസ്ആർടിസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം