ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ മണിക്കൂറുകളിൽ തിരുവനന്തപുരത്തും കൊല്ലത്തും മെച്ചപ്പെട്ട മഴ കിട്ടിയിട്ടുണ്ട്.

തിരുവനന്തപുരം : ചുട്ടുപൊള്ളിച്ച കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തിൽ ശക്തമായ വേനൽ മഴ. തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ഉച്ചയോടെ ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന സൂചന. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ മണിക്കൂറുകളിൽ തിരുവനന്തപുരത്തും കൊല്ലത്തും മെച്ചപ്പെട്ട മഴ കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. നാളെയും എറണാകുളത്ത് യെല്ലോ അലർട്ടായിരിക്കും. മഴ കിട്ടുമെങ്കിലും സംസ്ഥാന താപനില മുന്നറിയിപ്പ് തുടരുകയാണ്.പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഈ ജില്ലകളിൽ താപനില ഉയരും. പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസായിരിക്കും. കോഴിക്കോട് ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കും. 

ജാഗ്രത ! അനുഭവപ്പെടുന്നത് കൊടും ചൂട്; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

കൊടും ചൂടുണ്ടാകും, അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്!

YouTube video player