കത്തിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ, വാട്സാപ്പിൽ നാലുവർഷമായി ചുറ്റിക്കറങ്ങുന്ന കള്ള കഥയാണെന്ന വിശദീകരണവുമായി മന്ത്രി എം.ബി. രാജേഷ് രംഗത്ത് വന്നു. അതേസമയം, ഷർഷാദിനെതിരെ മുൻ ഭാര്യ രം​ഗത്തുവന്നു.

പാർട്ടിക്ക് പുറമെ ഡിജിപിക്ക് പരാതി നൽകിയിരുന്നെന്ന് ഷർഷാദ്, വ്യവസായിക്കെതിരെ മുൻഭാര്യ

രാജേഷ് കൃഷ്ണക്കെതിരായി മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവരുടെ പേരെടുത്ത് പറഞ്ഞ് ഡിജിപിക്ക് പരാതി നൽകിയിരുന്നതായി സ്ഥിരീകരിച്ച് വ്യവസായി മുഹമ്മദ് ഷർഷാദ്. പാർട്ടി കമ്മിറ്റിക്ക് നൽകിയതിനേക്കാൾ ഗുരുതരമായ ആരോപണങ്ങളാണ് ഈ കത്തിൽ ഉണ്ടായിരുന്നത്. കത്തിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ, വാട്സാപ്പിൽ നാലുവർഷമായി ചുറ്റിക്കറങ്ങുന്ന കള്ള കഥയാണെന്ന വിശദീകരണവുമായി മന്ത്രി എം.ബി. രാജേഷ് രംഗത്ത് വന്നു. അതേസമയം, ഷർഷാദിനെതിരെ മുൻ ഭാര്യ രം​ഗത്തുവന്നു.

കിംഗ്ഡം എന്ന സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിൽ ശ്യാം ഗോവിന്ദൻ എം ബി രാജേഷ് തോമസ് ഐസക് എന്നിവർക്ക് അനധികൃത നിക്ഷേപം എന്നാണ് ഷർഷാദ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്.. എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കിങ്ഡം സെക്യൂരിറ്റി 13 ലക്ഷം രൂപ നൽകിയെനാണു മറ്റൊരു ആരോ പണം. കുസാട്ടിൽ ജോലിക്കുള്ള കരാർ ഈ കമ്പനിക്ക് നൽകിയത് പി രാജീവ് ഇടപെട്ട് ആണെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ഉണ്ട്. രണ്ടുവർഷം മുമ്പ് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഷർഷാദ്

എന്നാൽ കാലാകാലങ്ങളായി തനിക്കെതിരെ വസ്തുതയില്ലാത്ത ആരോപണം മാത്രമാണ് ഇതെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ വിശദീകരണം. രാജേഷ് കൃഷ്ണയെ അറിയുമോ എന്ന ചോദ്യത്തിൽ നിന്ന് മന്ത്രി തന്ത്രപരമായി ഒഴിഞ്ഞുമാറി. മാനനഷ്ട കേസ് കൊടുക്കും എന്നായിരുന്നു മുൻമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ആരോപണത്തിന് മറുപടി പറഞ്ഞ നേതാക്കൾ ഷർഷാദ് ഉന്നയിച്ച വിഷയങ്ങളിൽ അല്ല പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്. സ്വകാര്യ സ്ഥാപനത്തിലെ മന്ത്രിമാരുടെയും നേതാക്കളുടെയും ബിനാമി ഇടപാട്. സർക്കാർ പദ്ധതികളിലെ രാജേഷ് കൃഷ്ണയുടെ ഇടപെടൽ. തുടങ്ങിയ കാര്യങ്ങളിൽ ഒന്നും വിശദീകരണം ഇവർ നൽകിയില്ല. ലണ്ടൻ യാത്രകളിൽ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ആദിത്യം വഹിച്ച കാര്യത്തിലും കാര്യത്തിലും വിശദീകരണമില്ല.

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പുതുതായി രോഗം സ്ഥിരികരിച്ച തദ്ദേശ സ്ഥാപനങ്ങളിൽ ക്ലോറിനേഷൻ ആരംഭിച്ചു. രോഗം ബാധിച്ച് ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ്. കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഓമശ്ശേരി പഞ്ചായത്തിലെ കൊളത്തക്കരയിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. അമീബിക് സാന്നിധ്യം കണ്ടെത്തിയ കിണർ പൂർണമായും വറ്റിച്ച് ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസുകളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. മൂന്ന് മാസം പ്രായമായ കുഞ്ഞിന് രോഗം ബാധിച്ചത്. അപൂർവ കേസായാണ് ആരോഗ്യവകുപ്പ് കരുതുന്നത്. രോഗം സ്ഥിരീകരച്ച അന്നശ്ശേരി സ്വദേശിയായ നാൽപ്പതുകാരനും മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജില്ലയിൽ തുടർച്ചയായി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. മലിനമായ വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം, ജലാശയങ്ങളിൽ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തണം എന്നതുൾപ്പെടെ ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി.

കേരളത്തിൽ പരക്കെ മഴ സാധ്യത

സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും മത്സ്യബന്ധനത്തിലുള്ള വിലക്കും തുടരുകയാണ്. 12 മണിക്കൂര്‍ ഗതാഗതകുരുക്ക്, എന്തിനാണ് 150 രൂപ ടോൾ?' പാലിയേക്കര കേസില്‍ കേന്ദ്രത്തോട് സുപ്രീംകോടതി

പാലിയേക്കര ടോള്‍ കേസില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

ദില്ലി: പാലിയേക്കര ടോള്‍ കേസില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുനോ എന്ന് അദ്ദേഹം ചോദിച്ചു. റോഡ് അവസ്ഥ എത്ര പരിതാപകരമാണ് അതാണ് പ്രധാന പ്രശ്നം. ഒരു ലോറി കേടായത് കാരണം ഉണ്ടായ യാത്ര ദുരിതം എത്രയെന്ന് കോടതി ചോദിച്ചു. ട്രാഫിക്ക് ഇല്ലെങ്കിൽ ഒരു മണിക്കൂർ മാത്രം എടുക്കേണ്ട ദൂരമെന്ന് കോടതി നിരീക്ഷിച്ചു. മലയാള മാധ്യമങ്ങളുടെ റിപ്പോർട്ട് അദ്ദേഹം ആവർത്തിച്ചു. 12 മണിക്കൂര്‍ ഗതാഗതകുരുക്കുണ്ടായെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു. മൺസൂൺ കാരണം റിപ്പയർ നടന്നില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. ടോൾ തുക എത്രയെന്ന് കോടതി ചോദിച്ചു. ജഡ്ജി ആയതുകൊണ്ട് തനിക്ക് ടോൾ കൊടുക്കേണ്ട ജനങ്ങളുടെ കാര്യം അതല്ല. 150 രൂപയാണ് ടോൾ എന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

വിസി നിയമനം; റിട്ട. ജഡ്ജി സുധാംശു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍, ഉത്തരവിട്ട് സുപ്രീം കോടതി

ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കണം എന്നാണ് കോടതി നിര്‍ദേശം. യുജിസി നോമിനി സെർച്ച് കമ്മറ്റിയുടെ പട്ടികയിൽ ഉണ്ടാകില്ല. രണ്ടുപേർ ചാൻസിലർ നോമിനിയും രണ്ടുപേർ സർക്കാർ നോമിനിയു പിന്നെ ചെയർപേഴ്സണും അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിക്കുക. റിപ്പോർട്ട് കമ്മറ്റി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. ഇതിനുശേഷം പട്ടിക മുഖ്യമന്ത്രിയുടെ ശുപാർശയോടെ ചാൻസിലർ ആയ ഗവർണർക്ക് കൈമാറണം. പശ്ചിമബംഗാൾ കേസിലെ വിധി സുപ്രീംകോടതി ഇക്കാര്യത്തിലും ബാധകമാക്കുകയാണ്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ,സ്റ്റാൻഡിങ് കൗൺസൽ സി കെ ശശി എന്നിവർ ഹാജരായി. ഗവർണർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാർ, സ്റ്റാൻഡിങ് കൗൺസൽ വെങ്കിട സുബ്രഹ്മണ്യ എന്നിവർ ഹാജരായി.

തൃശൂരിലെ വോട്ട് വിവാദം, വെല്ലുവിളിച്ച് ബിജെപി

 തൃശ്ശൂരിലെ വ്യാജ വോട്ടുകളുടെ തെളിവ് ഹാജരാക്കി കോടതിയെ സമീപിക്കാന്‍ വി.എസ്. സുനില്‍കുമാറിനെയും ടി.എന്‍. പ്രതാപനെയും വെല്ലുവിളിച്ച് ബിജെപി. സിപിഎം, സിപിഐ നേതാക്കളുടെ ബൂത്തുകളിലെ വോട്ടു കണക്ക് പുറത്തു വിട്ട ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍, വോട്ടു കൂടിയതിന് ആ നേതാക്കള്‍ പരാതിപ്പെട്ടോയെന്നും ചോദിച്ചു. അതിനിടെ കള്ളവോട്ടുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് ആരോപിച്ച മന്ത്രി ശിവന്‍ കുട്ടി, സുരേഷ് ഗോപി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

തൃശൂരിലെ ബിജെപിയ്ക്കെതിരെ ഇടതു, കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്ക് അവരുടെ ബൂത്തുകളിലെ വോട്ടുകണക്ക് കൊണ്ട് മറുപടി പറയുകയാണ് ബിജെപി. സിപിഎം നേതാക്കളായ എ.വിജയ രാഘവന്, ആര്‍ ബിന്ദു, സി രവീന്ദ്രനാഥ്, എംകെ കണ്ണന്‍, സി.പി.ഐ നേതാക്കളായ കെ.പി.രാജേന്ദ്രൻ , രാജാജി മാത്യു തോമസ് , പി.ബാലചന്ദ്രൻ , സി.സി. മുകുന്ദൻ, കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപന്‍, ജോസ് വള്ളൂര്‍ എന്നിവരുടെയും ബൂത്തുകളില്‍ വോട്ടു കുറഞ്ഞെന്ന് ബിജെപി. ഇവരാരെങ്കിലും പരാതിപ്പെട്ടോ എന്നും ബിജെപി ചോദിക്കുന്നു. വ്യാജ വോട്ടുകളുടെ തെളിവ് ഹാജരാക്കാന്‍ ഇടത്, കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിച്ച ബിജെപി കോടതിയെ സമീപിക്കാത്തതെന്താണെന്നും ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ തന്ർറെ വിലാസത്തില്‍ പോലും സിപിഎം കള്ളവോട്ട് ചേര്‍ത്തെന്നും കെ.കെ. അനീഷ് കുമാര്‍ ആരോപിച്ചു. ചില വാനരന്മാര്‍ ക്രമക്കേട് ഉന്നയിക്കുന്നു എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി.