ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനശാല എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്
തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കും പൂട്ടുവീണെങ്കിലും സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ബിവറേജസ് ഔട്ട്ലെറ്റുകൾ തത്കാലം അടച്ചിടാൻ തിരുമാനിച്ചെങ്കിലും ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനശാല എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സംസ്ഥാനത്ത് 21890 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ 2,32,812 പേരാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസസൂചനയല്ല. ഞായറാഴ്ച അവധിയായതിനാൽ ടെസ്റ്റിംഗിൽ വന്ന കുറവാണ് പ്രതിഫലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
