തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിർത്തി വച്ച ടോൾ പിരിവ് പുനരാരംഭിച്ചു. 65 പുതിയ ജീവനക്കാരെ എത്തിച്ചാണ് ടോൾ പിരിവ് തുടങ്ങിയത്. ആരോഗ്യ വകുപ്പ് നിർദേശപ്രകാരം ഇവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തി. ടോൾ പ്ലാസയിലെ 20 ജീവനക്കാർക്കാണ് കഴിഞ്ഞ ആഴ്ച കൊവിഡ് പോസിറ്റീവ് ആയത്.