അക്കാദമിയുടെ പ്രവത്തനങ്ങൾ പലപ്പോഴും നിർവാഹക സമിതി അറിയുന്നില്ല, നിർവാഹക സമിതി എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി  നടപ്പിലാക്കുന്നുമില്ല. കാലങ്ങളായി കണ്ടു തഴങ്ങിയ കുറെ കാര്യങ്ങൾ ആത്മാവു നഷ്ടപെട്ട ഒരനുഷ്ഠാനം പോലെ തുടരുകയാണെന്നാണ് ടോം വട്ടക്കുഴിയുടെ ആക്ഷേപം.

കോഴിക്കോട്: ലളിതകലാ അക്കാദമിയിൽ നിന്ന് രാജിവെക്കുന്നതായി ചിത്രകാരൻ ടോം വട്ടക്കുഴി. അക്കാദമിയുടെ പ്രവത്തനങ്ങൾ തട്ടിക്കൂട്ടാണെന്ന് ആരോപിച്ചാണ് രാജി. നേതൃത്വത്തിന് ഭാവനയില്ലെന്നും നിർവ്വാഹക സമിതി അംഗങ്ങളറിയാതെയാണ് അക്കാദമിയുടെ പ്രവർത്തനമെന്നും ടോം ആരോപിക്കുന്നു. തട്ടിക്കൂട്ട് പരിപാടികളിലൂടെ പണം പാഴാക്കുന്ന സ്ഥാപനമായി ലളിതകലാ അക്കാദമി മാറിയെന്നും ടോം വട്ടക്കുഴി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

അക്കാദമിയുടെ പ്രവത്തനങ്ങൾ പലപ്പോഴും നിർവാഹക സമിതി അറിയുന്നില്ല, നിർവാഹക സമിതി എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുമില്ല. കാലങ്ങളായി കണ്ടു തഴങ്ങിയ കുറെ കാര്യങ്ങൾ ആത്മാവു നഷ്ടപെട്ട ഒരനുഷ്ഠാനം പോലെ തുടരുകയാണെന്നാണ് ടോം വട്ടക്കുഴിയുടെ ആക്ഷേപം. ഇച്ഛാശക്തിയോ ഉൾക്കാഴ്ചയോ ദീർഘ വീക്ഷണമോ ദിശാബോധമോ ഒന്നുംതന്നെ ഇല്ലാത്ത ഭരണനേതൃത്വത്തിൻ്റെ ഭാഗമായി തുടരുന്നതിന്റെ നിഷ്ഫലതയാണ് ഈ ഒരു തീരുമാനത്തിലേക്കെത്താൻ പ്രേരണയായതെന്നും ജനങ്ങളുടെ നികുതിപ്പണം ഭാവനാദരിദ്രമായ തട്ടിക്കൂട്ട് പരിപാടികളിലൂടെ പാഴാക്കുന്ന ഒരു സ്ഥാപനമായി അക്കാദമി ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നുവെന്നും ചിത്രകാരൻ ആരോപിക്കുന്നു.