നാളെ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും വിദ്യാഭ്യാസ കലണ്ടർ പ്രകാരം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും വിദ്യാഭ്യാസ വകുപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. നാളെ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും വിദ്യാഭ്യാസ കലണ്ടർ പ്രകാരം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഹർത്താൽ മൂലം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ന് പ്രവർത്തിച്ചിരുന്നില്ല. ശ്രീ നാരായണ ഗുരു സമാധി ആയതിനാൽ ബുധനാഴ്ചയും അവധിയായിരുന്നു. ഫലത്തിൽ ഓണാവധി കഴിഞ്ഞ് തുറന്നതിന് ശേഷം ഈ വാരം, തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് അധ്യയനം നടന്നത്.