Asianet News MalayalamAsianet News Malayalam

ടൂറിസ്റ്റ് ബസ് സംഘടനയുടെ യോഗത്തിനിടെയും കൈവിട്ട കളി: ബസിടിച്ച് ജീവനക്കാരന് പരിക്ക്

ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ കൈവിട്ട കളി വീണ്ടും. ഈ മാസം പത്തിന് ടൂറിസ്റ്റ് ബസ് ഡ്രൈവവര്‍മാരുടെ മെഗാ മീറ്റിനിടെയാണ് സംഭവം.കോട്ടയത്ത് നിന്നുള്ള അംഗത്തിനാണ് പരിക്കേറ്റത്. ചികിത്സയുടെ മുഴുവൻ ചെലവും ഏറ്റെടുത്ത് കേസ് ഒതുക്കുകയാണ് സംഘടന ചെയ്തതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 

tourist bus dangerous driving visuals from trivandrum
Author
Trivandrum, First Published Nov 28, 2019, 11:53 AM IST

തിരുവനന്തപുരം :ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ കൈവിട്ട കളിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീണ്ടും. ഈ മാസം പത്തിന് തിരുവനന്തപുരത്ത് നടന്ന ടൂറിസ്റ്റ് ബസ് ഡ്രൈവവര്‍മാരുടെ മെഗാ മീറ്റിനിടെയാണ് സംഭവം. സമ്മേളനം നടന്ന മൈതാനത്ത് ബസുകൾ അമിത വേഗത്തിലോടിച്ചാണ് അഭ്യാസ പ്രകടനം. അമിത വേഗത്തിൽ വന്ന ബസിടിച്ച് ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു.  കോട്ടയത്ത് നിന്നുള്ള അംഗത്തിനാണ് പരിക്കേറ്റത്. എന്നാൽ സമ്മേളനത്തിനിടെ നടന്ന അപകടം പുറത്തറിയിക്കാതെ മൂടിവക്കാനാണ് സംഘടനാ ഭാരവാഹികൾ ശ്രമിച്ചത്. ചികിത്സയുടെ മുഴുവൻ ചെലവും ഏറ്റെടുത്ത് കേസ് ഒതുക്കുകയാണ് സംഘടന ചെയ്തതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 

സകൂൾ വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ സാഹസിക പ്രകടനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് അമിത വേഗത്തിൽ ബസോടിച്ച് അപകടമുണ്ടാക്കിയ ദൃശ്യങ്ങളും പുറത്ത് വരുന്നത്. അതിവേഗത്തിൽ അപകടകരമായി ബസ് ഓടിച്ച് സാഹസിക പ്രകടനം നടത്തുന്നത് പതിവ് സംഭവമാണെന്ന സൂചനയാണ് ദൃശ്യങ്ങൾ നൽകുന്നചത്. 

കൊട്ടാരക്കരയിലെ സ്കൂൾവളപ്പിലെ അഭ്യാസ പ്രകടനവും അഞ്ചൽ സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസിന്‍റെ ഡ്രൈവര്‍ ഓടുന്ന ബസിൽ നിന്ന് ഇറങ്ങി ബസിനൊപ്പം നടന്ന സംഭവവും എല്ലാം പുറത്ത് വന്നതോടെ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്തുണ്ട്. അമിത വേഗവും സാഹസിക പ്രകടനങ്ങളും  ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

തുടര്‍ന്ന് വായിക്കാം: സ്കൂൾ കുട്ടികളുടെ വിനോദയാത്രക്കിടെ ഓടുന്ന ബസില്‍ നിന്നിറങ്ങി 'ആന നടത്തവുമായി' ഡ്രൈവര്‍: നടപടി...

 

Follow Us:
Download App:
  • android
  • ios