ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39597 ആയി. നിലവിൽ ജില്ലയിൽ 307 രോഗികൾ ഐസിയുവിലുണ്ട്.
കൊച്ചി: എറണാകുളം ജില്ലയിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ കുറവില്ല.തുടർച്ചയായി 20 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. 24.54 ശതമാനമാണ് ഇന്നലെത്തെ നിരക്ക്.
ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39597 ആയി. നിലവിൽ ജില്ലയിൽ 307 രോഗികൾ ഐസിയുവിലുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ്, ആലുവ, ഫോർട്ട് കൊച്ചി സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി.
ജില്ലയിൽ വാക്സീൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. സ്റ്റോക്കില്ലാത്തതിനാൽ ഇന്ന് വാക്സിനേഷൻ ഇല്ല.ചൊവ്വാഴ്ച 10,000 പേ൪ക്ക് വാക്സീൻ വിതരണ൦ ചെയ്തു.
