Asianet News MalayalamAsianet News Malayalam

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച (മാര്‍ച്ച് രണ്ട്) മോട്ടോർ വാഹന പണിമുടക്ക്

ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വ്വീസും മുടങ്ങും. ‌

trade unions calls for motor vehicle bandh
Author
Thiruvananthapuram, First Published Mar 1, 2021, 9:03 PM IST

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തും. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വ്വീസും മുടങ്ങും. ‌

ടാക്സി, ഓട്ടോ,സ്വകാര്യ ബസ്സുകള്‍ എന്നിവരും പണുടക്കില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം സ്തംഭിക്കും. പണിമുടക്കിനെ ധാര്‍മികമായി പിന്തുണക്കുമെങ്കിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി അസോസിയോഷന്‍ അറിയിച്ചു. വാഹന പണിമുടക്ക് കണക്കിലെടുത്ത് എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios