ചാലക്കുടി പഴയ പാലം അടച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്ക്. ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചത്.
തൃശൂർ: ചാലക്കുടി പഴയ പാലം അടച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ. ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പാലമാണ് ശനിയാഴ്ച അടച്ചത്. ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചത്. അറ്റകുറ്റപ്പണിക്ക് 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ അധികം പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളെ ഒരുവരിയാക്കി പുതിയ പാലത്തിലേക്ക് കടത്തിവിടുകയാണ്.

