പത്തടിപ്പാലത്ത് നിന്ന് പേട്ട, ആലുവ എന്നിവിടങ്ങളിലേക്കും തിരിച്ചും ഏഴ് മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുമെന്നും കെഎംആർഎൽ അറിയിച്ചു.

കൊച്ചി: മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (Traffic Restriction In Kochi Metro). പാളത്തിലെ അലൈൻറ്മെൻറിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നിയന്ത്രണം. തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സ‍ർവീസുകൾ കുറച്ചു. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ സർവീസ് ഇനി 20 മിനിറ്റ് ഇടവേളയിൽ മാത്രമാകും നടത്തുക. നേരത്തെ ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സർവീസ്. പത്തടിപ്പാലത്ത് നിന്ന് പേട്ട, ആലുവ എന്നിവിടങ്ങളിലേക്കും തിരിച്ചും ഏഴ് മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുമെന്നും കെഎംആർഎൽ അറിയിച്ചു.