Asianet News MalayalamAsianet News Malayalam

മെഡി.കോളേജിൽ യുവാവിനെ മര്‍ദ്ദിച്ച ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിര്‍ത്തും

ഒ.പി വിഭാഗത്തിൽ നിന്ന് സമയപരിധി കഴിഞ്ഞിട്ടും യുവാവ് പുറത്തുപോകാത്തത് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം

traffic warden who beaten young man expelled from duty
Author
First Published Feb 4, 2023, 8:39 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിൽ യുവാവിനെ മർദിച്ച ട്രാഫിക് വാർഡനെതിരെ നടപടിയുമായി സർക്കാർ. ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. യുവാവിനെ കസേരയിൽ പിടിച്ചിരുത്തി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഒ.പി വിഭാഗത്തിൽ നിന്ന് സമയപരിധി കഴിഞ്ഞിട്ടും യുവാവ് പുറത്തുപോകാത്തത് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പിന്നാലെയാണ് ഇയാളെ കസേരയിലിരുത്തി ട്രാഫിക് വാർഡൻ മർദിക്കുന്നത്. സംഭവത്തിൽ യുവാവ്  പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല. അതേസമയം, സുരക്ഷാ ജീവനക്കാരനെ മർദിച്ചതിൽ മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗം പൊലീസിൽ പരാതി നൽകും. 

Follow Us:
Download App:
  • android
  • ios