Asianet News MalayalamAsianet News Malayalam

കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി, കണ്ണൂര്‍ ജനശതാബ്ദി 4.45 മണിക്കൂര്‍ വൈകിയോടുന്നു

സെക്കന്തരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ശബരി എക്സപ്രസും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത് ഈ ട്രെയിനും ആലപ്പുഴ വഴി തിരിച്ചു വിട്ടു.

Trains are running late due to heavy rain
Author
First Published Aug 30, 2022, 3:47 PM IST

കൊച്ചി: കനത്ത മഴ മൂലം രാവിലെ എറണാകുളത്ത് കൂടിയ ദീര്‍ഘദൂര തീവണ്ടികൾ മണിക്കൂറുകൾ വൈകി യാത്ര തുടരുന്നു. പുലര്‍ച്ചെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്സ്പ്രസ് നിലവിൽ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. 

ഉച്ചയ്ക്ക് 2.10-ന് തിരുവനന്തപുരത്ത് എത്തേണ്ട ഈ ജനശതാബ്ദി വൈകിട്ട് 3.30-ന് ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നതേയുള്ളൂ. ഇതോടെ തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദിയും മണിക്കൂറുകൾ വൈകാനാണ് സാധ്യത. എറണാകുളം ജംഗ്ഷനിലേക്ക് എത്തേണ്ട മംഗള - നിസ്സാമുദ്ദീൻ എറണാകുളം നോര്‍ത്ത് സ്റ്റേഷനിൽ സര്‍വ്വീസ് അവസാനിപ്പിക്കും. 

ട്രെയിൻ 16650 നാഗർകോവിൽ - മംഗളുരു പരശുറാം എക്സ്പ്രസ്സ് തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴി തിരിച്ച് വിടും. ട്രെയിൻ 12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്സ്പ്രസ്സ് ഇന്ന് എറണാകുളം ജംഗ്ഷൻ സ്റ്റേറ്റഷന് പകരം എറണാകുളം ടൌൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. കോട്ടയം വഴിയുളള ട്രെയിൻ 06768 കൊല്ലം - എറണാകുളം മെമു എക്സ്പ്രസ്സ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.

കണ്ണൂർ എക്സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു. 16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവ്വീസ് അവസാനിപ്പിച്ചു. കണ്ണൂരേയ്ക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും.  കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറയിൽ നിന്നാവും സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.

ആലപ്പുഴ വഴി ഇന്ന് ഡൈ വേർട്ട ചെയ്തിട്ടുള്ള 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230.സെക്കന്തരാബദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

  • കണ്ണൂർ എക്സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു. 
  • 16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവ്വീസ് അവസാനിപ്പിച്ചു.
  • കണ്ണൂരിലേയ്ക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും. 
  • കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറയിൽ നിന്നാവും സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.
  • ആലപ്പുഴ വഴി ഇന്ന് ഡൈ വേർട്ട ചെയ്തിട്ടുള്ള 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230. ട്രെയിനിന് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
  • എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്സ്  ഇന്ന് കോട്ടയം വഴി തന്നെ സർവീസ് നടത്തും.

കൊച്ചി ഡി ക്യാബിന് സമീപം ട്രാക്കിൽ വെള്ളം കയറിയതോടെ എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകൾക്ക് സമീപം സിഗ്നലിംഗ് സംവിധാനം കേടായതാണ് തീവണ്ടി ഗതാഗതം വൈകാൻ കാരണമായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച അതിതീവ്രമഴയിൽ കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളം കയറി. 2018-ലെ പ്രളയത്തിൽ വെള്ളം കയറാത്ത ചില പ്രദേശങ്ങളിൽ പോലും ഇക്കുറി വെള്ളപ്പൊക്കമുണ്ടായി. 
 

Follow Us:
Download App:
  • android
  • ios