ദിലീപ് കൈനിക്കര ശബരിമല എഡ‍ിഎം ആകും. ജില്ല കളക്ടർമാർക്കും സ്ഥലം മാറ്റം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ല കളക്ടറായി അഞ്ജു കെ എസ്, കാസർകോട് കളക്ടറായി ശ്രീധന്യ സുരേഷ് എന്നിവർക്കാണ് മാറ്റം.

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ജിഎസ്ടി ഇൻറലിജൻസ് തലപ്പത്തും മാറ്റം. ജിഎസ്ടി ഇന്‍റലിജൻസ് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷഫീഖിനെ റവന്യു ജോയിന്‍റ് സെക്രട്ടറിയാക്കി. തിരുവനന്തപുരം കള്കട‍ർ ആയിരുന്ന അനുകുമാരിയെ ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ ജിഎസ്ടി ഇൻ്റലിജന്‍സ് ആസ്ഥാനം മൗനം പാലിച്ചെന്നായിരുന്നു എസ്ഐടി റിപ്പോർട്ട്. ഇതിന് പിന്നാലെയുണ്ടായ ഐഎഎസ് സ്ഥലം മാറ്റത്തിലാണ് ജിഎസ്ടിയിലും മാറ്റം വരുന്നത്. ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. ദിലീപ് കെ കൈനിക്കരയാണ് പുതിയ ശബരിമല എഡിഎം. തിരുവനന്തപുരം ജില്ല കളക്ടറായി അഞ്ജു കെ എസിനെയും കാസർഗോഡ് കളക്ടറായി ശ്രീധന്യ സുരേഷിനെയും നിയമിച്ചു. വി ചെല്‍സാസിനിയാണ് വയനാട് കളക്ടർ . പുതിയതായി രുപികരിച്ച വയോജന ക്ഷേമ വകുപ്പിലെ ഡയറക്ടറായി അരുണ്‍ എസ് നായരും നിയമിതനായി.

YouTube video player