നിയമ വകുപ്പാണ് ട്രാൻസ്ഫർ ഇറക്കേണ്ടതെന്നും നടപടികളിൽ ചട്ടലംഘനം ഉണ്ടെന്നും പേരടക്കം തെറ്റിച്ചാണ് ഉത്തരവിൽ നൽകിയിരിക്കുന്നതെന്നും ഇവർ ആരോപിച്ചു.

ദില്ലി: കേരള ഹൗസിലെ ലോ ഓഫീസറുടെ സ്ഥലംമാറ്റം ആഭ്യന്തര തർക്കത്തിന് പിന്നാലെ. റസിഡൻറ് കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് ലോ ഓഫീസർ ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. പെരുമാറ്റവും ഔദ്യോഗിക കൃത്യനിർവഹണം തൃപ്തികരമല്ല എന്നായിരുന്നു റസിഡൻറ് കമ്മീഷണറുടെ കണ്ടെത്തൽ. സഹപ്രവർത്തകരുടെ അടക്കം പരാതി ലഭിച്ചെന്നും ആർസിയുടെ ഓഫീസ് വിശദീകരിച്ചു. എന്നാൽ, തനിക്കെതിരെ നടന്നത് പകപോക്കൽ നടപടിയാണെന്ന് ഗ്രാൻസി ആരോപിച്ചു. റസിഡന്റ് കമ്മീഷണറുമായുള്ള തർക്കമാണ് സ്ഥലം മാറ്റത്തിന് കാരണമെന്നും റസിഡൻറ് കമ്മീഷണറുടെ നടപടികളെ ചോദ്യം ചെയ്തതാണ് തന്നെ സ്ഥലം മാറ്റാൻ കാരണമെന്നും അവർ ആരോപിച്ചു. നിയമ വകുപ്പാണ് ട്രാൻസ്ഫർ ഇറക്കേണ്ടതെന്നും നടപടികളിൽ ചട്ടലംഘനം ഉണ്ടെന്നും പേരടക്കം തെറ്റിച്ചാണ് ഉത്തരവിൽ നൽകിയിരിക്കുന്നതെന്നും ഇവർ ആരോപിച്ചു.