ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചു. ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചു. വയനാട് ജില്ലാ കളക്ടറായ എ ആർ അജയകുമാറിനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. എം അഞ്ജനയാണ് പുതിയ ആലപ്പുഴ ജില്ലാകളക്ടർ. ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. കെഎസ്ടിപി ഡയറക്ടറായിരുന്ന ആനന്ദ് സിംഗിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ കെഎസ്ടിപി ഡയറക്ടർ.
Add Asianetnews as a Preferred Source

