കൊച്ചി: ആലുവ പൊലിസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്‌ജെന്‍റര്‍ യുവതി ആത്മഹത്യാശ്രമം നടത്തി. അന്ന എന്ന ട്രാൻസ്‍ജെന്‍ററാണ്  ആത്മഹത്യാശ്രമം നടത്തിയത്. തന്നെ അപമാനിച്ചവർക്ക് എതിരെ പൊലീസല്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം.

പരാതിയില്‍ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെ ഫയര്‍ഫോഴ്‍സ് എത്തി അന്നയെ താഴെയിറക്കി. പരാതി ബോക്സില്‍ ഇടാന്‍ ആവശ്യപ്പെട്ടത് അവരെ അപമാനിച്ചതായി തെറ്റിദ്ധരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് ആയതിനാലാണ് പരാതി നേരിട്ട് സ്വീകരിക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു.