കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ എറണാകുളത്ത് ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധം. തൈക്കൂടത്ത് നിന്ന് വൈറ്റിലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൗരത്വ നിയഭേദഗതി പിൻവലിക്കണമെന്ന് ട്രാൻസ്ജെൻഡറുകൾ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി പൗരത്വ ഭേദഗതി ബില്ലിന്റെ പകർപ്പും പ്രതിഷേധക്കാര്‍ കത്തിച്ചു.