Asianet News MalayalamAsianet News Malayalam

കൊവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ, ലോകത്ത് രോഗികൾ ഒന്നേകാല്‍ കോടി കടന്നു

അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതിരൂക്ഷമാണ്. അമേരിക്കയിൽ 24 മണിക്കൂറിനിടെ 71,000 ലേറെ പേർക്ക് രോഗം ബാധിച്ചു. 698 പേർ കൂടി മരിച്ചു

transmission of covid virus world updates
Author
Washington D.C., First Published Jul 11, 2020, 6:48 AM IST

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി ഇരുപത്തിയാറ് ലക്ഷം കടന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ലോകത്ത് അഞ്ച് ലക്ഷത്തിഅറുപത്തിയൊന്നായിരത്തിലേറെയാളുകൾ മരിച്ചു.

അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതിരൂക്ഷമാണ്. അമേരിക്കയിൽ 24 മണിക്കൂറിനിടെ 71,000 ലേറെ പേർക്ക് രോഗം ബാധിച്ചു. 698 പേർ കൂടി മരിച്ചു. ബ്രസീലിൽ 1144 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 41000 ലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിലും രോഗം പടരുകയാണ്. ആകെ രോഗികളുടെ എണ്ണം ദക്ഷിണാഫ്രിക്കയിൽ രണ്ടര ലക്ഷം കവിഞ്ഞു. ഇത്രയും പേർക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. ഇത് അഞ്ചാം തവണയാണ് ലോകത്ത് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികൾ ഉണ്ടാകുന്നത്.

Follow Us:
Download App:
  • android
  • ios