ചെക്ക് പോസ്റ്റുകളിലെ അഴിമതി ഇല്ലാതാക്കാൻ ഉദ്യോഗസ്ഥരെ പിൻവലിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവ്
തിരുവനന്തപുരം: ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ. ചെക്ക് പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളിൽ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യമില്ലെന്നും ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റൻഡും മതിയെന്നുമാണ് ഉത്തരവിട്ടത്. 15 ദിവസം കൂടുമ്പോൾ ഉദ്യോഗസ്ഥർ മാറണം. രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് അഞ്ചുമണിവരെ ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ ജോലി ചെയ്യേണ്ടതില്ല. റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ജി.എസ്.ടി സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴി നികുതിവെട്ടിപ്പ് നടത്തുന്ന വാഹനങ്ങള്‍ വിവരം ശേഖരിക്കണം. പിൻവലിക്കുന്ന ഉദ്യോഗസ്ഥരെ ഡ്രൈവിംഗ് ടെസ്റ്റിംഗ് എൻഫോഴ്മെൻ് ജോലികള്‍ക്ക് ഉപയോഗിക്കണം. ചെക്ക് പോസ്റ്റുകളിൽ നിന്നും ഈടാക്കുന്ന പിഴയുടെ പ്രതിദിന റിപ്പോർട്ട് ആർടിഒമാർക്ക് കൈമാറണം. ചെക്ക് പോസ്റ്റുകളിൽ സ്ക്വാഡുകള്‍ മിന്നൽ പരിശോധന നടത്തണമെന്നും ഉത്തരവിലുണ്ട്.

