അയര്‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തെ തുടർന്ന് സഞ്ജു സാംസണെ സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കി. ശ്രേയസ് അയ്യർ നയിക്കുന്ന പുതിയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരമായി ശിവം ദുബെയെ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ ഉൾപ്പെടുത്തി.

മുംബൈ: അയര്‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തിലക് വർമ്മയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൗമാര താരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യുമെന്ന് ഉറപ്പായി. വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനും പ്രഭ്സിമ്രാൻ സിംഗും ടീമിലിടം നേടിയപ്പോൾ, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, റിങ്കു സിംഗ് എന്നിവരും ടീമിൽ ഉൾപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി 20 ടീം

Shreyas Iyer (Captain), Vaibhav Sooryavanshi, Abhishek Sharma, Tilak Varma (Vice-Captain), Ishan Kishan (WK), Shivam Dube, Suryansh Shedge, Rinku Singh, Harsh Dubey, Varun Chakaravarathy, Prince Yadav, Yash Thakur, Ashok Sharma, Mayank Yadav, Prabhsimran Singh (WK).

രോ - കോ തുടരും

ഇതോടൊപ്പം തന്നെ, ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സുപ്രധാനമായ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി സ്റ്റാർ ഓൾറൗണ്ടർ ശിവം ദുബെയെ ഏകദിന സ്ക്വാഡിൽ ഉൾപ്പെടുത്തിയതായി സെലക്ഷൻ കമ്മിറ്റി അറിയിച്ചു. ശുഭ്മാൻ ഗിൽ നയിക്കുന്ന പുതുക്കിയ ഏകദിന ടീമിൽ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ് എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് അണിനിരക്കുന്നത്.

ഇംഗ്ലണ്ടിനെതരെയുള്ള ഏകദിന ടീം

Shubman Gill (Captain), Rohit Sharma, Virat Kohli, Shreyas Iyer (Vice-Captain), KL Rahul (WK), Ishan Kishan (WK), Washington Sundar, Axar Patel, Kuldeep Yadav, Jasprit Bumrah, Prasidh Krishna, Harshit Rana, Arshdeep Singh, Gurnoor Brar, Shivam Dube