ട്രാവലറില്‍ 11 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.

വയനാട്: കലോത്സവത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളുമായി പോയ വാഹനം കൽപ്പറ്റ മടക്കിമലയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രാവലറും ബസും കൂട്ടിയിടിക്കുകയായിരുന്നു. പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ട്രാവലറിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൽപ്പറ്റയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.