കൊവിഡ് രോഗികളെ വീട്ടിൽ ചികിത്സിക്കാനുള്ള ഉത്തരവിൽ വ്യക്തതയില്ല. പൊസിറ്റീവ് ആയ വിമര്‍ശനം ആണ് ഉദ്ദേശിച്ചതെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രകടമായ രോഗ ലക്ഷണം ഇല്ലാത്ത രോഗികളെ വീട്ടിൽ കിടത്തി ചികിത്സിക്കാനുള്ള സർക്കാർ തീരുമാനത്തിന് പ്രതിപക്ഷ വിമര്‍ശനം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നത്. എന്നാൽ വീട്ടിൽ ചികിത്സിക്കുമെന്ന് പറയുന്നതല്ലാതെ ആര് ചികിത്സിക്കും എങ്ങനെ ചികിത്സ ഉറപ്പാക്കുമെന്നൊന്നും ഉത്തരവിൽ വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിന് കൊട്ടിഘോഷിച്ച കേരളാ മോഡൽ തകര്‍ന്നടിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു.