പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് ആണ് നിർദ്ദേശം നൽകിയത്. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: കെഎസ്ഇബിക്ക് എതിരായ മരംമുറി പരാതിയിൽ ഇടപെട്ട് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകളുടെ അടിസ്ഥാനത്തിൽ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം നൽകി. ദുരന്തനിവാരണ ഉത്തരവ് പ്രകാരം വൈദ്യുതി ലൈനിനു മുകളിലേക്കുള്ള മരങ്ങൾ നോട്ടീസ് നൽകി മുറിക്കാൻ പത്തനംതിട്ട കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ നോട്ടീസ് നൽകാതെ വ്യാപകമായി മരങ്ങൾ മുറിച്ചെന്ന പരാതിയാണ് തിരുവല്ല ഡിവിഷനിൽ നിന്ന് ഉയർന്നു വന്നത്. ഇക്കാര്യം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് സണ്ണി ജോസഫിന്റെ നിർദ്ദേശം. പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് ആണ് നിർദ്ദേശം നൽകിയത്. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്