എറണാകുളത്ത് കളക്ടറേറ്റിന് മുന്നില്‍ മരം മുറിഞ്ഞ് വീണ് യാത്രക്കാരന്‍ മരിച്ചു. എടത്തല സ്വദേശി അഷ്റഫാണ് മരിച്ചത്. ലോട്ടറി വില്‍പ്പനക്കാരനായ ഇയാള്‍ ഇരു ചക്രവാഹനത്തില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മരം വീണ് മറ്റൊരു കാറിനും കേടുപാടുണ്ട്. 

നേരത്തേ, തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.