സെക്രട്ടറിയേറ്റിലെ കൻോൺമെൻ്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു വീണു. മരം ഒടിഞ്ഞു വീഴുമ്പോഴുളള ശബ്ദം കേട്ട് ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കൻോൺമെൻ്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു വീണു. മരം ഒടിഞ്ഞു വീഴുമ്പോഴുളള ശബ്ദം കേട്ട് ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയിലാണ് മരം ഒടിഞ്ഞു വീണത്. അടുപ്പിച്ച് അവധി ദിവസങ്ങളായതിനാൽ ജീവനക്കാരിൽ പലരും ഇന്നേ ദിവസം അവധയെടുത്തതിനാൽ ഹാജർ നിലയും കുറവായിരുന്നു. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി. അപകട അവസ്ഥയിൽ സെക്രട്ടറിയേറ്റ് പരിസരത്ത് മരങ്ങള്‍ നിൽക്കുന്നത് പല പ്രാവശ്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ ആരോപിച്ചു.

