തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വണ്ടി നിർത്താതെ അതിവേഗത്തിൽ പോയി. ചെറായി മുതൽ എടവനക്കാട് വരെയാണ് വാഹനം അപകടം ഉണ്ടാക്കിയത്. ചെറായിൽ വച്ച് വൃദ്ധയായ സ്ത്രീയെയും വാഹനം ഇടിച്ചിട്ടു

കൊച്ചി: ഇന്നോവ ക്രിസ്റ്റയിൽ ചീറിപ്പാഞ്ഞ് കൊച്ചിയിൽ പതിനാറുകാരന്‍റെ പരാക്രമം. എറണാകുളം ചെറായിയിലാണ് സംഭവം. അമിതവേഗത്തിൽ എത്തിയ ഇന്നോവ ക്രിസ്റ്റ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ഇതോടെ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വണ്ടി നിർത്താതെ അതിവേഗത്തിൽ പോയി. ചെറായി മുതൽ എടവനക്കാട് വരെയാണ് വാഹനം അപകടം ഉണ്ടാക്കിയത്. ചെറായിൽ വച്ച് വൃദ്ധയായ സ്ത്രീയെയും വാഹനം ഇടിച്ചിട്ടു. അപകടമുണ്ടാക്കിയ വാഹനം പിന്നീട് ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred