Asianet News MalayalamAsianet News Malayalam

ഉള്ളുനീറി ഊരുകൾ: അജ്ഞത മുതലെടുത്ത് ചൂഷണം; ആദിവാസികൾ ഇപ്പോഴും ദുരിതത്തിൽ

 പോഷക​ഗുണമുള്ള ആഹാരം. മെച്ചപ്പെട്ട സാമൂഹിക ജീവിതം. മികച്ച വിദ്യാഭ്യാസം, ഏതൊരു മനുഷ്യനെയും പോലെ ആദിവാസിക്കും അവകാശപ്പെട്ടതാണ്.

tribal life in adivasi sectord sts
Author
First Published Mar 26, 2023, 9:14 PM IST

വയനാട്: പരിഹരിക്കാനാകാത്ത ഭൂമി പ്രശ്നം, അജ്ഞത മുതലെടുത്തുള്ള ചൂഷണം, ബോധവത്കരണ പ്രവർത്തനങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം ആദിവാസി ഉന്നമനത്തിലെ വെല്ലുവിളികളാണ്. യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരത്തിന് ശ്രമിച്ചാൽ മാത്രമേ കോടികൾ മുടക്കിയുള്ള പദ്ധതികൾക്ക് ഫലം കിട്ടുകയുള്ളൂ. പണിയെടുത്ത് ജീവിക്കാൻ ഭൂമി. പോഷക​ഗുണമുള്ള ആഹാരം. മെച്ചപ്പെട്ട സാമൂഹിക ജീവിതം. മികച്ച വിദ്യാഭ്യാസം, ഏതൊരു മനുഷ്യനെയും പോലെ ആദിവാസിക്കും അവകാശപ്പെട്ടതാണ്. പദ്ധതികളും പ്രഖ്യാപനങ്ങളും ഒരുപാടുണ്ട്. 

ഭൂവിതരണത്തിലെ അപാകത ഇന്നും പരിഹരിക്കാനാകാത്ത സമസ്യയാണ്. ക്ഷേമപ്രവർത്തനത്തിന്റെ കോടികൾ വെള്ളത്തിലാകുന്നതിന് അട്ടപ്പാടി ഒരുദാഹരണം മാത്രം. അടിസ്ഥാന പ്രശ്നമറിഞ്ഞല്ല പരിഹാരത്തിന് ശ്രമിക്കുന്നത് എന്നത് തന്നെ കാരണം. ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്ന് സർക്കാർ പറയുന്നു. അവർക്ക് പരാതി പറയാൻ പ്രത്യേക സംവിധാനം തന്നെയുണ്ട്. പക്ഷേ അവസ്ഥയിതാണ്. ഒരുചാൽ അകലത്തിൽ ഇടുങ്ങിയ ഇടങ്ങളിൽ താമസിക്കുന്ന ഈ മനുഷ്യരിലേക്ക് വികസന ക്ഷേമപദ്ധതികളുടെ ഫലങ്ങളെത്താൻ പ്രയത്നങ്ങളി‍നിയും ഒരുപാട് വേണം. ഉള്ളുനീറാതെ ഉറങ്ങാൻ ഊരുകളിലെ മനുഷ്യർക്ക് ഇനി എന്നാണ് കഴിയുക? 

വിശ്വനാഥന്‍റേയും കുളിയന്റേയും മരണം; ഉത്തരവാദികൾക്ക് തക്ക ശിക്ഷ നൽകണമെന്ന് കുടുംബം, ഉള്ളുനീറി ഊരുകൾ

ഉള്ള് നീറി ആദിവാസി ഊരുകൾ; ജനനീ ജന്മരക്ഷാ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങൾ, അമ്മവീടിനെപ്പറ്റിയും അറിവില്ല


 
 

Follow Us:
Download App:
  • android
  • ios