Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കാണാതായി

പതിനൊന്ന് വിദ്യാര്‍ത്ഥികളെയാണ്  കാണാതായത്. മഴ ശക്തമായതോടെ കുട്ടികൾ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.
 

tribal students missing from munnar mrs residential school kerala rains
Author
Idukki, First Published Aug 10, 2019, 2:02 PM IST


ഇടുക്കി: മൂന്നാര്‍ മോഡല്‍ റസിഡൻഷ്യൽ സ്കൂളിൽ നിന്ന്  പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. മഴ ശക്തമായതോടെ കുട്ടികൾ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.
 
ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് സ്കൂളില്‍ നിന്ന് കാണാതായത്. ഇവരില്‍  12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. ബാക്കിയുള്ള 11 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊലീസിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ത്ഥികളെ കാണാതായ  വിവരം വൈകിയാണ് അറിഞ്ഞതെന്നാണ് മോഡല്‍ റസിഡൻഷ്യൽ സ്കൂൾ അധികൃതർ പറയുന്നത്. 

 

Follow Us:
Download App:
  • android
  • ios