പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. ആദ്യംനടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ മരുതിയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട സ്വദേശി  മാത്യു,  വടകര സ്വദേശി മോഹനൻ, ഫറൂഖ് സ്വദേശിനി രാജലക്ഷ്മി എന്നിവരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. കൂടാതെ ഇന്നലെ തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീറിന് കൊവിഡ് സ്ഥിരീകരിച്ചു. പുല്ലന്‍പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ബീവിയുടെ ഭർത്താവാണ് ബഷീര്‍. വൃക്ക സംബന്ധമായ അസുഖവും ബഷീറിനുണ്ടായിരുന്നു.