വനംവകുപ്പ് കള്ളകേസില്‍ കുടുക്കിയാണ് സുബാഷിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.  

വയനാട്: മുത്തങ്ങ റെയിഞ്ചിൽ ചന്ദനതടികൾ കണ്ടെത്തിയ സംഭവത്തിൽ ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം. കാടംകൊല്ലി കോളനിയിലെ സുബാഷിന്‍റെ ജീപ്പിൽ നിന്നാണ് ചന്ദനതടികൾ കണ്ടെത്തിയത്. വനംവകുപ്പ് കള്ളകേസില്‍ കുടുക്കിയാണ് സുബാഷിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് സുബാഷിനോടുള്ള വൈരാഗ്യത്തിൽ ചന്ദനതടികൾ ജീപ്പിൽ കൊണ്ടുവച്ചതാണെന്നാണ് ആരോപണം. ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് മുറിച്ച ചന്ദനമര തടികളാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു. ചന്ദന തടികളും ജീപ്പും കസ്റ്റഡിയിലെടുത്തു. സുബാഷിനെ വിശദമായി ചോദ്യം ചെയ്ത് വിട്ടയക്കും. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ തുട‌ർ നടപടികൾ സ്വീകരിക്കൂയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.