കോർപറേഷൻ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച് അജി കടന്നു പിടിക്കാൻ ശ്രമിച്ചെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി.  അജിയെ സസ്പെന്റ് ചെയ്തെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം. കോർപറേഷൻ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച് അജി കടന്നു പിടിക്കാൻ ശ്രമിച്ചെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി. അജിയെ സസ്പെന്റ് ചെയ്തെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona