Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ്; ഉത്തരവ് പുറത്തിറങ്ങി

കടകൾ രാവിലെ 7 മുതൽ 12 വരെയും  4 മുതൽ 6  വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാൽ കടകൾക്ക് മാത്രമേ തുറക്കാനാവൂ. 

triple lockdown exemption in thiruvananthapuram
Author
Thiruvananthapuram, First Published Jul 12, 2020, 7:42 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗണിന് ഇളവുകൾ ഏർപ്പെടുത്തി സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നാളെ രാവിലെ ആറ് മണി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. നഗര പരിധിയിൽ രാത്രികർഫ്യൂ 7 മുതൽ പുലർച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളിൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ.

കടകൾ രാവിലെ 7 മുതൽ 12 വരെയും  4 മുതൽ 6  വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാൽ കടകൾക്ക് മാത്രമേ തുറക്കാനാവൂ. ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകൾ വഴി മാത്രം അനുവദിക്കും. നിർമാണ പ്രവർത്തനങ്ങൾ തുടരാനും അനുമതിയുണ്ട്. പൂന്തുറ, മാണിക്യ വിളാകം, പുത്തൻ പള്ളി മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാം. 

സാധനങ്ങൾ വാങ്ങാനും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ ആളുകൾക്ക് പുറത്തിറക്കാനാവൂ. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സർവീസ് നടത്താം. ബസ് ഗതാഗതം ഉണ്ടാകില്ല. നഗരത്തിൽ പരീക്ഷകൾ നടത്താൻ അനുമതിയില്ല. ഐടി സ്ഥാപനങ്ങൾക്ക് അത്യാവശ്യം ജീവനക്കാരെ വച്ചു പ്രവർത്തിക്കാം. 

Read Also: കോഴിക്കോട് ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൊവിഡ്; 18 പേര്‍ക്ക് രോഗമുക്തി...
 

Follow Us:
Download App:
  • android
  • ios