ഇപ്പോള്‍  162 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. 

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടി. ജൂലൈ 11ന് സൗദിയില്‍ നിന്ന് എത്തിയ രാമനാട്ടുകര സ്വദേശി(41), ജൂലായ് 11ന് സൗദിയില്‍ നിന്നെത്തിയ ഉള്ളികുളം സ്വദേശി(47), ജൂണ്‍ 29ന് ഖത്തറില്‍ നിന്നെത്തിയ കക്കോടി സ്വദേശി(60) ജൂലായ് മൂന്നിന് ബെംഗളൂരില്‍ നിന്നെത്തിയ ചെലവൂര്‍ സ്വദേശി(39) എന്നിവര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ സമ്പര്‍ത്തക്കത്തിലൂടെ ഇന്ന് രോഗബാധയില്ല എന്നതും ആശ്വാസം.

ഇപ്പോള്‍ 162 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 40 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 105 പേര്‍ കോഴിക്കോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 13 പേര്‍ എന്‍ഐടി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കണ്ണൂരിലും 2 പേര്‍ മലപ്പുറത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ 2 തിരുവനന്തപുരം സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും മൂന്ന് പത്തനംതിട്ട സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.