ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്
കാസർകോട്: കാസർകോട് ദേലംപാടിയിൽ യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയില്‍ കർണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ഭർത്താവ് സ്ത്രീധനത്തിന്‍റെ പേരിലടക്കം നിരന്തരം മർദ്ദിക്കുന്നതായി യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുത്തലാഖിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതിയുടെ നിലപാട്.

