Asianet News MalayalamAsianet News Malayalam

നാർക്കോട്ടിക് ജിഹാദ് ; തൃശൂർ ഡിസിസിയുടെ വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയത് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമെന്ന്

പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരിൽ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തിലായിരുന്നു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന

trissur dcc's explanation on press release regarding narcotic jihad
Author
Thrissur, First Published Sep 15, 2021, 7:32 AM IST

തൃശൂർ: പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ അനുകൂലിച്ചുള്ള തൃശൂർ ഡിസിസിയുടെ വാർത്താകുറിപ്പ് തയാറാക്കിയതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്ന് ജില്ല യു ഡി എഫ് കൺവീനർ കെ ആർ ഗിരിജൻ.കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. യുഡിഎഫിലെ മറ്റ് കക്ഷികൾക്ക് എതിരഭിപ്രായം ഉണ്ടാകാം. താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി സി സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആർ ​ഗിരിജൻ പറഞ്ഞു. 

പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരിൽ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തിലായിരുന്നു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  
 

Follow Us:
Download App:
  • android
  • ios